Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Medical College Hospital

Kottayam

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വീ​ണ്ടും അ​പ​ക​ടം; കോ​ൺ​ക്രീ​റ്റ് ഷേഡ് അ​ട​ർ​ന്നുവീ​ണ് തൊ​ഴി​ലാ​ളി​ക്കു ഗുരുതര പ​രി​ക്ക്

ഗാ​ന്ധി​​ന​​ഗ​​ർ: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ വീ​​ണ്ടും അ​​പ​​ക​​ടം. ര​​ണ്ടാം വാ​​ർ​​ഡി​​നു സ​​മീ​​പ​​ത്തെ പൊ​​ളി​​ച്ചു​നീ​​ക്കി​​യ പ​​ഴ​​യ ശു​​ചി​മു​​റി​​യു​​ടെ കോ​​ൺ​​ക്രീ​​റ്റ് ഷേ​ഡ് താ​​ഴെ​വീ​​ണ് ഇ​​ത​​ര സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക്ക് ഗു​​രു​​ത​​ര പ​​രി​​ക്കേ​​റ്റു.

ഒ​​റീ​സ സ്വ​​ദേ​​ശി ക​​ബി നാ​​യി​​ക്കി (45) ന്‍റെ ​ദേ​​ഹ​​ത്തേ​​ക്കാ​​ണ് കെ​​ട്ടി​​ട​​ത്തി​​ൽ​നി​​ന്ന് ഷേ​ഡ് അ​​ട​​ർ​​ന്നു​വീ​​ണ​​ത്. ന​​ല്ല ഉ​​യ​​ര​​ത്തി​​ൽ​നി​​ന്നാ​​ണ് ഷേ​ഡ് താ​​ഴേ​​ക്ക് വീ​​ണ​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ 10.30 ഓ​​ടെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം.സം​​ഭ​​വ​​ത്തെ​ത്തു​​ട​​ർ​​ന്ന് ക​​ബി നാ​​യി​​ക്കി​​നെ ആ​​ശു​​പ​​ത്രി​​യി​​ലെ അ​​ത്യാ​​ഹി​​ത​ വി​ഭാ​ഗ​ത്തി​ൽ എം​​ആ​​ർ​​ഐ സ്കാ​​ൻ ഉ​​ൾ​​പ്പെ​​ടെ​​വി​​ധേ​​യ​​നാ​​ക്കി ചി​​കി​​ത്സ ന​​ൽ​​കു​​ക​​യാ​​ണ്.

ക​​ഴി​​ഞ്ഞ ജൂ​​ലൈ​​യി​​ൽ മ​​ക​​ളു​​ടെ ചി​​കി​​ത്സ​​യ്ക്കാ​​യി എ​​ത്തി​​യ ത​​ല​​യോ​​ല​പ്പ​​റ​​മ്പ് സ്വ​​ദേ​​ശി​​യാ​​യ വീ​​ട്ട​​മ്മ ആ​​ശു​​പ​​ത്രി കെ​​ട്ടി​​ടം ഇ​​ടി​​ഞ്ഞു​വീ​​ണ് മ​​ര​​ണ​​പ്പെ​​ട്ടി​​രു​​ന്നു. ഇ​​തി​​നു സ​​മീ​​പ​​ത്ത് ത​​ന്നെ​​യാ​​ണ് വീ​​ണ്ടും അ​​പ​​ക​​ടം സം​​ഭ​​വി​​ച്ച​​ത്.

ജൂ​​ലൈ​​യി​​ൽ ആ​​ശു​​പ​​ത്രി കെ​​ട്ടി​​ടം ഇ​​ടി​​ഞ്ഞു വീ​​ണ​​പ്പോ​​ൾ മു​​ൻ​​ക​​രു​​ത​​ൽ എ​​ന്ന നി​​ല​​യി​​ൽ ര​​ണ്ട്, ആ​​റ്, ഒ​​ന്പ​​ത് വാ​​ർ​​ഡു ക​​ളി​​ലെ കാ​​ല​​പ്പ​​ഴ​​ക്കം ചെ​​ന്ന ശു​​ചി​മു​​റി അ​​ട​​ച്ചു​പൂ​​ട്ടു​​ക​​യും പി​​ന്നീ​​ട് പൊ​​ളി​​ച്ചു​നീ​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു. ഈ ​​വാ​​ർ​​ഡു​​ക​​ൾ​​ക്കാ​​യി പു​​തി​​യ ശു​​ചി​​മു​​റി കെ​​ട്ടി​​ടം പ​​ണി​​യു​​ന്ന​​തി​​നാ​​യി അ​​ടി​​ത്ത​​റ​​കെട്ടി. ബാ​​ക്കി നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ന്നു വ​​രി​​ക​​യാ​​ണ്.

ക​​ബി നാ​​യി​​ക്കും സ​ഹ തൊ​ഴി​ലാ​ളി​ക​ളും നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ലേ​​ർ​​പ്പെ​​ട്ടു കൊ​​ണ്ടി​​രി​​ക്കേയാ​​ണ് പ​​ഴ​​യ ശു​​ചി​മു​​റി​​യു​​ടെ പൊ​​ളി​​ച്ചു​നീ​​ക്കി​​യ ഭാ​​ഗ​​ത്ത് പൊ​​ളി​​ച്ചു​നീ​​ക്കാ​​തി​​രു​​ന്ന കോ​​ൺ​​ക്രീ​​റ്റ് ഷേ​ഡ് അ​​ട​​ർ​​ന്ന് ക​​ബി നാ​​യി​​ക്കി​​ന്‍റെ ദേ​​ഹ​​ത്തു​വീ​​ണ​​ത്. സം​​ഭ​​വം അ​​റി​​ഞ്ഞ് ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് നാ​​ട്ട​​കം സു​​രേ​​ഷ് അ​​ട​​ക്ക​​മു​​ള്ള സാ​​മൂ​​ഹ്യ രാ​​ഷ്‌​ട്രീ​യ പ്ര​​വ​​ർ​​ത്ത​​ക​​ർ സ്ഥ​​ല​​ത്തെ​​ത്തി​​യി​​രു​​ന്നു.

Latest News

Up